Click Below 👇 & Share This News

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല രസതന്ത്ര ക്വിസ് ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.വിവിധ സ്കൂളുകളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. രസതന്ത്രത്തോടുള്ള ആഭിമുഖ്യം വിദ്യാർത്ഥികളിൽ വളർത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. വിവിധ റൗണ്ടുകളിലായി നടത്തിയ മത്സരത്തിൽ ബി.വി.ബി. പൂച്ചട്ടി ഒന്നും രണ്ടും സ്ഥാനങ്ങളും കെ കെ ടി എം ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com