പിടിഎ യോഗത്തിൽ എക്സിക്യൂട്ടീവ് മാനേജർ ഫാദർ ബിജു പാണങ്കാടൻ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ചെയ്യുന്നു
Click Below 👇 & Share This News

തൃശൂർ, സെപ്റ്റംബർ17& 18: സെന്റ് തോമസ് കോളേജ് (ഓട്ടോണമസ്), തൃശൂരിൽ പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ ദ്വിദിന ക്ലാസ് പി.ടി.എ. യോഗങ്ങളും അവാർഡ് വിതരണവും സ്മാർട്ട് ക്യാമ്പസ് 2026–27 പദ്ധതി അവതരണവും സെപ്റ്റംബർ 17, 18 തീയതികളിൽ പാലോക്കാരൻ സ്ക്വയറിലും വിവിധ ക്ലാസ് മുറികളിലുമായി നടന്നു.

സെപ്റ്റംബർ 17& 18ന് നടന്ന ചടങ്ങിൽ പ്രിൻസിപ്പലും പി.ടി.എ. പ്രസിഡന്റുമായ ഡോ. (ഫാ.) മാർട്ടിൻ കെ.എ. അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പനങ്ങാടൻ ഉദ്ഘാടനം നിർവഹിച്ചു. പ്രോജക്ട് ഓഫീസർ ശ്രീ. സുദീഷ് സ്മാർട്ട് ക്യാമ്പസ് പദ്ധതിയുടെ അവതരണം നടത്തി. സ്മാർട്ട് ക്യാമ്പസ് 2026–27 ബ്രോഷർ പ്രകാശനം ചെയ്ത് വിതരണം ചെയ്തു. പി.ടി.എ. എക്സലൻസ് അവാർഡ് 2025–26 പി.എച്ച്.ഡി. ഗവേഷകർക്കും അക്കാദമിക്, കായിക മേഖലകളിൽ മികവ് തെളിയിച്ചവർക്കും വിതരണം ചെയ്തു. പദ്ധതിയുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ ശേഖരിക്കുകയും അംഗങ്ങളെ നാമനിർദേശം ചെയ്യുകയും ചെയ്ത.

പിടിഎ യോഗത്തിൽ പ്രിൻസിപ്പൽ റവറന്റ് ഫാദർ ഡോക്ടർ മാർട്ടിൻ കെ എ അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു

പരിപാടികൾക്ക് പി.ടി.എ. സെക്രട്ടറി ഡോ. വിജു എം.ജെ. സ്വാഗതം ആശംസിച്ചു. ദ്വിദിന പരിപാടി രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും വിദ്യാർത്ഥികളുടെ അക്കാദമികവും സമഗ്രവുമായ പുരോഗതി വിലയിരുത്തുന്നതിനും സ്ഥാപനത്തിന്റെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും വേദിയായി. PTA കമ്മിറ്റി മെമ്പർ ശ്രീമതി ഗീതകുമാതിരി, ശ്രീമതി ദീപ സോണി എന്നിവർ നന്ദിപ്രസംഗം നിർവഹിച്ചു.വൈസ് പ്രിൻസിപ്പൽസ് Fr. Dr.അനിൽ. കെ, Dr. വിമല ജോസ്, Dr.ഫെബിൻ ബേബി,അസോസിയേറ്റ് ബർസർ Fr. Dr.ഫ്ലർജിൻ ആന്റണി, പിടിഎ ട്രഷറിർ Dr. ഷോൺ പോൾ എന്നിവരുടെസാന്നിധ്യം ഉണ്ടായിരുന്നു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com