Click Below 👇 & Share This News

ബെംഗളൂരു: ലിംഗാധിഷ്ഠിത അതിക്രമങ്ങൾ തിരിച്ചറിയുന്നതിനും അവയ്‌ക്കെതിരെ ഫലപ്രദമായി പ്രതികരിക്കുന്നതിനും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനുമായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ബെംഗളൂരുവിലെ ക്രൈസ്റ്റ് അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ (CAIL), നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യാ ഗവൺമെന്റിന്റെ പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നിർഭയ ഫണ്ട് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന “Freedom From Violence: Legal Provisions for Safety and Security of Women” പദ്ധതിയുടെ ഭാഗമായാണ് “Prevention of Gender-Based Violence: Rights & Remedies” എന്ന വിഷയത്തിൽ പരിശീലനം നടന്നത്.
സെപ്റ്റംബർ 23ന് നടന്ന പരിപാടിയിൽ 300 പേർ പങ്കെടുത്തു. ലിംഗാധിഷ്ഠിത അതിക്രമങ്ങൾ തിരിച്ചറിയുക, ഇത്തരം സാഹചര്യങ്ങളിൽ ഫലപ്രദമായി പ്രതികരിക്കുക, അതിക്രമങ്ങൾ തടയുക തുടങ്ങിയ വിഷയങ്ങളിൽ പരിശീലനവും ചർച്ചകളും നടന്നു.3R Action Model അടിസ്ഥാനമാക്കിയായിരുന്നു പരിശീലന സെഷനുകൾ. Recognising GBV, Responding to GBV, Reflecting and Referring GBV എന്നീ ഘട്ടങ്ങളിലൂടെ അതിക്രമങ്ങൾ തിരിച്ചറിയുന്നതും പ്രതികരിക്കുന്നതും ആവശ്യമായ സഹായ സംവിധാനങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും ഇരകളെ റഫർ ചെയ്യുന്നതും വിശദീകരിച്ചു.
നിയമപരമായ അവകാശങ്ങൾക്കും പരിഹാരമാർഗങ്ങൾക്കും പുറമെ, അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനുള്ള പ്രായോഗിക മാർഗങ്ങളും പരിശീലനത്തിൽ ചർച്ച ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ ഡോ ഡേവിസ് പി വി പരിപാടിയുടെ അധ്യക്ഷത വഹിച്ചു
പ്രൊഫ. (ഡോ.) സൈറാം ഭട്ട്, അഡ്വ ഗായത്രി ഗിരീഷ് അഡ്വ പ്രതീക് കാമത്ത് എന്നിവർ പരിശീലന സെഷനുകൾക്ക് നേതൃത്വം നൽകി. നിയമപരമായ അറിവിനൊപ്പം വിഷയവുമായി ബന്ധപ്പെട്ട പ്രായോഗിക അനുഭവങ്ങളും പരിശീലകർ പങ്കുവെച്ചു.
അവബോധം പ്രവർത്തനമായി മാറുമ്പോഴാണ് സുരക്ഷിതമായ സമൂഹം സൃഷ്ടിക്കാനാകുകയെന്ന സന്ദേശമാണ് പരിപാടി മുന്നോട്ടുവച്ചത്.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com