Click Below 👇 & Share This News

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ കോളേജ് യൂണിയൻ അലോകയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന കോളേജ് മാഗസിൻ ‘Invictus’ ഇന്ന് (സെപ്റ്റംബർ 25) പ്രകാശനം ചെയ്യും. രാവിലെ 11 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനുമായ ശ്രീ. സുഭാഷ് ചന്ദ്രൻ മാഗസിൻ പ്രകാശനം നിർവഹിക്കും.

കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി ചടങ്ങിൽ അധ്യക്ഷത വഹിക്കും. സ്റ്റാഫ് എഡിറ്റർ ഡോ. ജെൻസി കെ. എ. സ്വാഗതവും സ്റ്റുഡന്റ് എഡിറ്റർ സന സാബു തട്ടിൽ നന്ദിയും രേഖപ്പെടുത്തും.

വിദ്യാർത്ഥികളുടെ സർഗാത്മകതയും ആത്മവിശ്വാസവും അതിജീവനശേഷിയും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഈ വർഷത്തെ മാഗസിൻ ഒരുക്കിയിരിക്കുന്നത്  എന്ന്പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലസ്സി അറിയിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com