Click Below 👇 & Share This News

പുതിയ തലമുറയിൽ മലയാള ഭാഷയോടും സാഹിത്യത്തോടുമുള്ള ബന്ധം കുറയുന്നതിൽ ആശങ്കയുണ്ടെന്ന് പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റുമായ ശ്രീ. സുഭാഷ് ചന്ദ്രൻ പറഞ്ഞു. മലയാളത്തിലെ അടിസ്ഥാന പദങ്ങൾ പോലും പുതിയ തലമുറയ്ക്ക് പരിചിതമല്ലാതാകുന്ന സാഹചര്യമാണുള്ളത്. മധുര പദാവലികൾ നിറഞ്ഞ ‘ശബ്ദതാരാവലി പോലും പുതിയ തലമുറയ്ക്ക് അന്യമാണ്എന്നത് ഭാഷ നേരിടുന്ന മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് (ഓട്ടോണമസ്),  കോളേജ് യൂണിയൻ അലോകയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന 2025–26 അധ്യയന വർഷത്തെ കോളേജ് മാഗസിൻ ‘Invictus’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വായനാശീലം കുറഞ്ഞുവരുന്നതും ഡിജിറ്റൽ മാധ്യമങ്ങളുടെ അമിതമായ സ്വാധീനവും ഭാഷയുടെ സ്വാഭാവികമായ ഉപയോഗത്തെ ബാധിക്കുന്നതായി സുഭാഷ് ചന്ദ്രൻ ചൂണ്ടിക്കാട്ടി. ഭാഷയെ അറിയുക എന്നത് വാക്കുകൾ മനഃപാഠമാക്കുന്നതിൽ ഒതുങ്ങുന്നതല്ലെന്നും ഒരു സമൂഹത്തിന്റെ ചരിത്രവും സംസ്കാരവും ജീവിതാനുഭവങ്ങളും ഭാഷയിൽ അടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വായനയിലൂടെയും എഴുത്തിലൂടെയും മാത്രമേ ഭാഷയുമായുള്ള ആത്മബന്ധം ശക്തിപ്പെടുത്താനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് എഡിറ്റർ ഡോ. ജെൻസി കെ. എ. സ്വാഗതം ആശംസിച്ചു. സ്റ്റുഡന്റ് എഡിറ്റർ സന സാബു തട്ടിൽ നന്ദി രേഖപ്പെടുത്തി. അദ്ധ്യാപകരായ ഡോ. ബിനു ടി.വി, ഡോ. ലിനറ്റ് സെബാസ്റ്റ്യൻ, ഡോ അഞ്ജു ആന്റണി ,യൂണിയൻ ഭാരവാഹികളായ റെയ്ച്ചൽ റോസ്,അരുണിമ സി.യു, അനുജ ജോബി, അക്ഷത സുരേഷ്, രഞ്ജന എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com