Click Below 👇 & Share This News

തൃശൂർ : സെൻറ് തോമസ് കോളേജ് കായിക അവാർഡ് ദിനത്തിന്റെ ഉദ്ഘാടനം കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജെനീഷ് നിർവഹിച്ചു. മികച്ച കായിക അധ്യാപക ദേശിയ അവാർഡ് ജേതാവ് പ്രൊഫ. ഡോ. ടോയ് തോമസ്,ജി. വി. രാജ അവാർഡ് ജേതാക്കളായ ആൻസി സോജന് വേണ്ടി പിതാവ് സോജൻ,അരവിന്ദാക്ഷൻ, മികച്ച കായിക നേട്ടങ്ങൾക്കുള്ള ദേശീയ, സംസ്ഥാന, സർവകലാശാല അവാർഡുകൾ നേടിയ സെൻറ് തോമസ് കോളേജിനുള്ള പുരസ്‌കാരങ്ങൾ പ്രിൻസിപ്പൽ ഫാ. മാർട്ടിൻ കൊളമ്പ്രത്, കായിക വിഭാഗം മേധാവി ഡോക്ടർ ശ്രീജിത്ത് രാജ്, എന്നിവർ ചേർന്ന് മന്ത്രിയിൽ നിന്ന് സ്വീകരിച്ചു. കോളേജിലെ കായിക പരിശീലകർക്കുള്ള ഉപഹാരങ്ങളും അന്തർദേശീയ ദേശീയ ദേശീയ മെഡൽ ജേതാക്കൾക്ക് കോളേജ് നൽകുന്ന ക്യാഷ് അവാർഡുകളും മന്ത്രി വിതരണം ചെയ്തു. തൃശ്ശൂർ അതിരൂപത അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ റവ.ഫാദർ മാർട്ടിൻ കൊളമ്പ്രത്ത് സ്വാഗതവും, തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അനുഗ്രഹ പ്രഭാഷണവും, തൃശ്ശൂർ എംഎൽഎ ശ്രീ രാജൻ ജെ പല്ലൻ മുഖ്യപ്രഭാഷണവും, കോളേജ് എക്സിക്യൂട്ടീവ് മാനേജർ ഫാദർ ബിജു പാണങ്ങാടൻ, വിഷൻ കൗൺസിലർ അഡ്വക്കേറ്റ് ജോയ് ബാസ്റ്റിൻ ചാക്കോള എന്നിവർ ആശംസകളും, പ്രൊഫസർ ഡോക്ടർ ടോയ് തോമസ് നന്ദിയും അർപ്പിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com