Click Below 👇 & Share This News

ബെംഗളൂരു: ക്രൈസ്റ്റ് അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോയിലെ ജുഡീഷ്യൽ ആൻഡ് സിവിൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, IQACയുടെ സഹകരണത്തോടെ ജുഡീഷ്യൽ സർവീസ്, സിവിൽ സർവീസ് പരീക്ഷകളെക്കുറിച്ച് ശിൽപശാല സംഘടിപ്പിച്ചു. സെപ്റ്റംബർ 28ന് കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ നിയമവിദ്യാർഥികൾക്കും സിവിൽ സർവീസ് അഭിലാഷികൾക്കും പരീക്ഷകളുടെ സാധ്യതകൾ, തയ്യാറെടുപ്പുകൾ, തൊഴിൽ അവസരങ്ങൾ എന്നിവയെക്കുറിച്ച് മാർഗനിർദേശം നൽകുന്നതിനാണ് പരിപാടി ലക്ഷ്യമിട്ടത്.
പരിപാടിയിൽ അതിഥികളായെത്തിയ സാഹ്‌ലാസ് ലോ ക്ലാസസിന്റെ സ്ഥാപകയും അഭിഭാഷകയുമായ സാഹ്‌ല ഫർസാന സി.കെ., കർണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗവും മുൻ ഐഎഎസ്ഉദ്യോഗസ്ഥയുമായ സ്മിത നഗത് തബാസം ആബ്രോ എന്നിവർ ജുഡീഷ്യൽ, സിവിൽ സർവീസ് മേഖലകളിലെ തങ്ങളുടെ അറിവുകളും അനുഭവങ്ങളും വിദ്യാർഥികളുമായി പങ്കുവെച്ചു. മത്സരപരീക്ഷകളുടെ സ്വഭാവം, തയ്യാറെടുപ്പിനായി സ്വീകരിക്കേണ്ട തന്ത്രങ്ങൾ, ഈ മേഖലകളിലെ തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ച് അവർ വിശദീകരിച്ചു. വിദ്യാർഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും പൊതുസേവന രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് പ്രായോഗികമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്ത സംവാദം ഏറെ ശ്രദ്ധേയമായി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com