Click Below 👇 & Share This News

ജൈവകൃഷിരീതി പരിചയപ്പെടുന്നതിനായി സെൻ്റ് ജോസഫ്സ് കോളേജിലെ മൂന്നാം വർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിനികൾ, ഇരിഞ്ഞാലക്കുട നഗരസഭയിലെ ഈ വർഷത്തെ മികച്ച ജൈവ കർഷക അവാർഡ് കരസ്ഥമാക്കിയ ശ്രീ.സൈതു ഇസ്മയിലിന്റെ കൃഷിയിടം സന്ദർശിച്ചു. 74 സെൻറ് സ്ഥലത്തും, വീടിൻറെ ടെറസിലുമായി അമ്പതിലധികം വിളകളാണ് സൈതു കൃഷി ചെയ്യുന്നത്. മഞ്ഞൾ, ഇഞ്ചി,ചേന,ചേമ്പ്,കോവൽ,പടവലം,വഴുതന,തെങ്ങ്,
കവുങ്ങ്,ജാതി തുടങ്ങിയ വിവിധ വിളകൾ തികച്ചും ജൈവ രീതിയിൽ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഗ്രാമശ്രീ,ഗ്രാമപ്രിയ,കൈരളി തുടങ്ങിയ വിവിധയിനം നാടൻ മുട്ട കോഴികളും ഇവിടെയുണ്ട്.

സംയോജന കൃഷി രീതിയാണ് സൈതു ഇവിടെ അവലംബിക്കുന്നത്. ജൈവകൃഷിരീതിയും, അതിൽ പ്രധാനമായും ഉപയോഗിക്കുന്ന ചാണക മിശ്രിതം, മണ്ണിര കമ്പോസ്റ്റ്,ഫിറോമോൺ കെണി തുടങ്ങിയവയും വിദ്യാർത്ഥിനികൾക്ക് ഒരു പുതിയ അനുഭവം ആയി. ജൈവകൃഷിയുടെ മേന്മകൾ,വിപണിസാധ്യതകൾ,വെല്ലുവിളികൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സൈതു വിദ്യാർത്ഥിനികളുമായി സംസാരിച്ചു. ഇരിഞ്ഞാലക്കുടയിലെ മികച്ച വനിത കർഷകരിൽ ഒരാളായ ശ്രീമതി ഷിൻസി ഇക്ബാലും വിദ്യാർത്ഥിനികളുമായി സംവദിക്കാനെത്തിയിരുന്നു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com