Click Below 👇 & Share This News

വടക്കാഞ്ചേരി: ശ്രീ വ്യാസ എൻ.എസ്.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘ഡിജിറ്റൽ മാധ്യമങ്ങൾ: രചനയും സങ്കേതങ്ങളും’ എന്ന വിഷയത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു. സെപ്റ്റംബർ 30ന് രാവിലെ 11ന് കോളേജ് മിനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സാഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (ഓട്ടോണമസ്), കൊടകരയിലെ അസിസ്റ്റന്റ് പ്രൊഫസർ ട്രീസ സരിത വർഗീസ് റിസോഴ്സ് പേഴ്സണായി ക്ലാസുകൾ നയിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. ശ്രീനിവാസ് വി.കെ. അധ്യക്ഷം വഹിച്ച ചടങ്ങിൽ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. അന്നപൂർണ അയ്യർ, വിദ്യാർഥികളായ അനശ്വര, രാഗി, സന ഫാത്തിമ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ സർഗാത്മക രചനാശേഷിയും ഡിജിറ്റൽ മാധ്യമങ്ങളിലെ പ്രായോഗിക പരിജ്ഞാനവും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com