Click Below 👇 & Share This News

ഗാന്ധിജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ എൻ.എസ്.എസ് യൂണിറ്റ് 300-ന്റെ നേതൃത്വത്തിൽ മാള ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിലെ തൻകുളം റോഡിൽ ശുചീകരണ പ്രവർത്തനം നടത്തി.

മാള ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് മെമ്പർ സിമി ഭൂപേഷ് ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ് വോളണ്ടിയർമാർ റോഡരികിൽ വളർന്നുനിന്ന കാടുകളും പുല്ലുകളും നീക്കം ചെയ്യുകയും പ്രദേശം വൃത്തിയാക്കുകയും ചെയ്തു.

വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും സജീവ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. സമൂഹത്തിന്റെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിൽ യുവജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം നടത്തിയത്.

മെറ്റ്സ് എൻ.എസ്.എസ് യൂണിറ്റ് 300 സാമൂഹിക പ്രതിബദ്ധതയോടെ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ശുചീകരണ പരിപാടി സംഘടിപ്പിച്ചത്.
ശുചീകരണ പ്രവർത്തനങ്ങൾക്ക് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. രമേഷ് കെ. എൻ., എൻഎസ്എസ് വളണ്ടിയർ സെക്രട്ടറിമാരായ കിരൺ എം എസ്, അർഷിന അർസൽ തുടങ്ങിയവർ നേതൃത്വം നൽകി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com