Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തതിന്റെ ഭാഗമായി മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സി.ഇ.ഒ. അഡ്വ. (ഡോ.) ജോർജ് കൊലഞ്ചേരിയെ ആദരിച്ചു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സംഘടിപ്പിച്ചയോഗത്തിൽ ഡോ. ഷാജു ആന്റണി അയിനിക്കൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഭരണരംഗത്തും സാമൂഹിക മേഖലയിലും ശ്രദ്ധേയമായ സേവനം നടത്തുന്ന അഡ്വ. ഡോ. ജോർജ് കൊലഞ്ചേരിയുടെ നിയമരംഗത്തേക്കുള്ള പ്രവേശനം സ്ഥാപനത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും അഭിമാനകരമാണെന്ന് അധ്യക്ഷത പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വികസനത്തിനായി നൽകിയ ദൂരദർശിത്വപരമായ നേതൃത്വം ചടങ്ങിൽ പ്രത്യേകം അനുസ്മരിച്ചു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അമ്പികാദേവിയമ്മ ടി, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ് മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് & റിസർച്ച് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഷാജി ജോർജ്, അധ്യാപക-അനധ്യാപക ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation മാള മെറ്റ്സ് കോളേജിൽ എൻഎസ്എസ് സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സംഘടിപ്പിച്ചു തൃശൂർ മാള മെറ്റ്സ് കോളേജിലെ എൻ എസ് എസ് ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.