Click Below 👇 & Share This News

പുതുക്കാട്: പ്രജ്യോതി നികേതൻ കോളേജിലെ എൻ.ഡി.എൽ.ഐ. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ വായനാവാരാഘോഷം വിവിധ പരിപാടികളോടെ സമാപിച്ചു.

വായനാവാരാഘോഷത്തിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിമി വർഗീസ് നിർവഹിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “വായിച്ചറിഞ്ഞ വിസ്മയങ്ങൾ” എന്ന പരിപാടിയിൽ വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപകർ എന്നിവർ തങ്ങൾ വായിച്ച ഇഷ്ടപുസ്തകങ്ങൾ പരിചയപ്പെടുത്തുകയും വായനാനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. വായനയിലൂടെ ലഭിച്ച അറിവുകളും അനുഭവങ്ങളും പങ്കിട്ടത് പരിപാടിയെ ശ്രദ്ധേയമാക്കി.

തുടർന്ന് സംഘടിപ്പിച്ച “ഷെൽഫ് സഫാരി – ലൈബ്രറി ട്രഷർ ഹണ്ട്” മത്സരത്തിൽ അഞ്ച് ടീമുകളിലായി പത്ത് മത്സരാർത്ഥികൾ പങ്കെടുത്തു. വിവിധ സൂചനകളുടെ സഹായത്തോടെ ലൈബ്രറിയിലെ പുസ്തകങ്ങൾ കണ്ടെത്തുന്ന മത്സരത്തിൽ വിദ്യാർഥികൾ ആവേശപൂർവം പങ്കാളികളായി.

ഇതോടനുബന്ധിച്ച് നടനും എഴുത്തുകാരനുമായ സലിം കുമാറിനെ അനുസ്മരിക്കുന്ന പരിപാടിയും സംഘടിപ്പിച്ചു. മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഷിൻസി ടി. നെല്ലായി മുഖ്യപ്രഭാഷണം നടത്തി. സലിം കുമാറിന്റെ സാഹിത്യ, സാംസ്കാരിക, സാമൂഹിക സംഭാവനകളെക്കുറിച്ചുള്ള പ്രഭാഷണം ശ്രദ്ധേയമായി.

ദേശീയ വായനാവാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എല്ലാ പരിപാടികളിലും അധ്യാപകരുടെയും വിദ്യാർഥികളുടെയും അനധ്യാപകരുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. വായനാശീലം വളർത്തുക, ലൈബ്രറി ഉപയോഗം പ്രോത്സാഹിപ്പിക്കുക, പുസ്തകങ്ങളോടും അറിവിനോടും കൂടുതൽ അടുപ്പം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരിപാടികൾ വിജയകരമായി.

Campus Round

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

Join our WhatsApp group for the latest campus updates

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com