Click Below 👇 & Share This News

ലോകകപ്പ് വിളംബരവും ഫുട്‌ബോള്‍ ടൂര്‍ണമെൻ്റും നടന്നു

പാവറട്ടി: മെക്‌സിക്കോയില്‍ ലോകകപ്പ് ഫുട്‌ബോളിന് ആദ്യ വിസില്‍ ഉയര്‍ന്നതിൻ്റെ ആവേശത്തില്‍ സെയ്ൻ്റ് ജോസഫ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ലോകകപ്പ് ഫുട്‌ബോള്‍ ആഘോഷങ്ങള്‍ നടന്നു. യു കാന്‍ മി എന്നപേരില്‍ നടന്ന ആഘോഷപരിപാടി മണലൂര്‍ എം.എല്‍.എ പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പാവറട്ടി സെയ്ൻ്റ് ജോസഫ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മാനേജര്‍ ഫാദര്‍ സെബി പാലമറ്റത്ത് സി.എം.ഐ അധ്യക്ഷനായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാറും കുന്ദംകുളം ബഥനി കോളേജ് പ്രിന്‍സിപ്പാളുമായ സി.എല്‍.ജോഷി ലോകകപ്പ് ഫുട്‌ബോളിൻ്റെ അവലോകനത്തോടെ ആശംസാപ്രസംഗം നടത്തി.കോളേജ് ഡയറക്ടര്‍ ഫാദര്‍ ജിതിന്‍ ജോസ് കാളന്‍ സി.എം.ഐ,പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ ഡോ.ബിജു.ജോണ്‍.എം,വൈസ് പ്രിന്‍സിപ്പാള്‍ ഷെറീന ജോണി,പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എ.കെ.രഞ്ജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് വാദ്യമേളങ്ങളോടെ ലോകകപ്പ് വിളംബരം നടന്നു. ലോകകപ്പ് പ്രവചനമത്സത്തിനും തുടക്കമായി. ഉദ്ഘാടനസമ്മേളനത്തിന് ശേഷം ഫുട്‌ബോള്‍ ടൂര്‍ണമെൻ്റും,ഷൂട്ടൗട്ട് മത്സരവും നടന്നു. വൈകീട്ട് 4ന് വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണം നടത്തി.ചിത്രവിവരണം 1: പാവറട്ടി സെയ്ൻ്റ് ജോസഫ്‌സ് കോളേജില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ ആഘോഷപരിപാടികള്‍ മണലൂര്‍ എം.എല്‍.എ പ്രൊഫ.സി.രവീന്ദ്രനാഥ് ഗോളടിച്ച് ഉദ്ഘാടനം ചെയ്യുന്നു.ചിത്രവിവരണം 2: പാവറട്ടി സെയ്ൻ്റ് ജോസഫ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ ആഘോഷപരിപാടികള്‍ മണലൂര്‍ എം.എല്‍.എ പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com