Click Below 👇 & Share This News

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് (ഓട്ടോണമസ് ) കോളേജിൽ ബിരുദദാന ചടങ്ങായ ‘എറുഡിറ്റോ 2026’രാവിലെ 11 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.
ചടങ്ങിന്റെ മുഖ്യാതിഥിയായി ചിൻമയ വിശ്വവിദ്യാപീഠ് വൈസ് ചാൻസലർ പ്രൊഫ. മനോജ് കുമാർ അറോറ സംസാരിച്ചു. എസ്.ആർ.എം സർവകലാശാല മുൻ വൈസ് ചാൻസലറും ഐ.ഐ.ടി റൂർക്കി മുൻ പ്രൊഫസറുമാണ് അദ്ദേഹം. പുതിയ കാലത്ത് ഒരോ ദിവസവും പുതു കാര്യങ്ങൾ പഠിച്ച് സ്വയം നവീകരിച്ചു മുന്നേറേണ്ട ആവശ്യകത ചടങ്ങിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു.
ബിരുദവും ബിരുദാനന്തര ബിരുദവും വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് പ്രിൻസിപ്പൽ ഡോ. സി.ബ്ലെസി ചടങ്ങിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പ്രൊഫ. മനോജ് കുമാർ അറോറ, ഡോ.സി. ബ്ലെസി,
എക്സാം കൺട്രോളർ ഡോ.ജിജി മേരി പൗലോസ് എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡോ. സി. എലൈസ ,ജനറൽ കൺവീനർ ബേബി എ. കെ., തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കോളജ് യൂണിയൻ മുൻ ചെയർപേഴ്‌സൺ അഫ്‌ല സിമിൻ ചടങ്ങിൽ നന്ദി പറഞ്ഞു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com