Click Below 👇 & Share This News

ഇരിങ്ങാലക്കുട: ഫിഫ ലോകകപ്പ് ഫുട്ബോൾ 2026-ന്റെ ആവേശം വിദ്യാർഥികളിലേക്കെത്തിക്കുന്നതിനായി സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിൽ വൈവിധ്യമാർന്ന ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. കായികലഹരി, സൗഹൃദം, കൂട്ടായ്മ എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ കോളേജ് കായികവിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിപാടികൾ ഒരുക്കിയത്.ആഘോഷത്തിൽ പങ്കുചേരനായി ലോകകപ്പിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ജേഴ്സികൾ അണിഞ്ഞ് വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും കോളേജില്‍ വന്നത് പുതിയ ഒരനുഭവമായി. ലോകകപ്പ് പ്രമേയമാക്കി വിദ്യാർഥികൾ അവതരിപ്പിച്ച വേൾഡ് കപ്പ് ഡാൻസ്, ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം, വിദ്യാർഥിനികളും അധ്യാപകരും തമ്മിലുള്ള പ്രദർശന ഫുട്ബോൾ മത്സരം, ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ വേഷവിധാനങ്ങളും സംസ്കാരവും പരിചയപ്പെടുത്തുന്ന വേൾഡ് കപ്പ് ഫാഷൻ ഷോ എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു.ഫുട്ബോളിലൂടെ ഐക്യം, ആരോഗ്യകരമായ മത്സരം, ലഹരിവിരുദ്ധ സന്ദേശം എന്നിവ വിദ്യാർഥികളിൽ പ്രചരിപ്പിക്കാനും ലോകകപ്പ് ആഘോഷത്തെ സജീവമാക്കി ക്യാമ്പസില്‍ നിലനിര്‍ത്താനുമാണ് കോളേജ് ലക്ഷ്യമിടുന്നത്. അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർഥികളുടെയും സജീവ പങ്കാളിത്തത്തോടെ കോളേജ് ക്യാമ്പസ് ലോകകപ്പ് ആവേശത്തിൽ നിറഞ്ഞു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com