Click Below 👇 & Share This News

ഇരിങ്ങാലക്കുട: കേരള സർക്കാർ ആരംഭിച്ച “ഓപ്പറേഷൻ തൂഫാൻ– ദി നാർക്കോ ഹണ്ട്” മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയും തൃശൂർ റൂറൽ പോലീസും ചേർന്ന് “The wind of change”– മാറ്റത്തിന്റെ കാറ്റ്” എന്ന പേരിൽ ബോധവത്കരണ പരിപാടിക്ക് തുടക്കമായി. രണ്ടായിരത്തോളം വിദ്യാർത്ഥിനികൾ അണിനിരന്നു നടത്തിയ എയ്റോബിക്സ് പരിപാടിയുടെ മുഖ്യ ആകർഷണമായി.

കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്. ഉദ്ഘാടനം നിർവഹിച്ചു. മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു.

ക്യാപ്റ്റൻ ലിറ്റി ചാക്കോ, ഡോ. സ്റ്റാലിൻ റാഫേൽ, ശ്രീമതി വീണ സാനി തുടങ്ങിയ അദ്ധ്യാപകരും കോളജ് യൂണിയൻ, എൻ.സി.സി., എൻ.എസ്.എസ്., സ്പോർട്സ് ക്ലബ് അംഗങ്ങൾ, വിദ്യാർത്ഥി വോളണ്ടിയർമാർ എന്നിവരും ചേർന്നാണ് പരിപാടി ഏകോപിപ്പിച്ചത്. എൻ.സി.സി. കേഡറ്റുകളും സ്പോർട്സ് ക്ലബ് വിദ്യാർത്ഥികളും ചേർന്ന് ഫ്ലാഷ് മോബ് അവതരിപ്പിച്ചു. സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ തെരുവുനാടകവും ശ്രദ്ധേയമായി.
കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൻ്റെ സമാപനത്തിൽ ഡോ. സി. ബ്ലെസി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്ത പ്രതിജ്ഞ വിദ്യാർത്ഥിനികൾ ഏറ്റു ചൊല്ലി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com