Click Below 👇 & Share This News

തൃശ്ശൂർ: സെന്റ് തോമസ് കോളേജ് വിമൺ സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ തൃശ്ശൂർ കോർപ്പറേഷൻ മേയർ നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. അനിൽ ജോർജ് കൊങ്കോത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തൃശ്ശൂർ വിമല കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. അനു പാപ്പച്ചൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സംഗീത പി.എൽ., തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഒ.ബി.ജി. വിഭാഗം പ്രൊഫസർ ഡോ. രശ്മി സി.ആർ. എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.തുടർന്ന് അധ്യാപകർക്കും മറ്റു ജീവനക്കാർക്കുമായി തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഡോ. ഫാത്തിമ വി. എം ബോധവൽക്കരണ സെമിനാറും നടത്തി.
വിമൺ സെൽ കോ-ഓർഡിനേറ്റർ ഡോ. ക്രിസ്റ്റീന ടി ജോസ് സെമിനാറിന്റെ ഏകോപനം നിർവഹിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com