Click Below 👇 & Share This News

മാനന്തവാടി : സത്യജിത് റേ ഇന്റർനാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സിഫി ഫിലിം ഫെസ്റ്റിവൽ ഡിസംബർ 4, 5 (വെള്ളി, ശനി) തീയതികളിൽ മാനന്തവാടി വർണ്ണ തിയേറ്ററിൽ നടക്കും. രാജ്യത്തിനകത്തും പുറത്തുനിന്നുമായി ഇരുനൂറിലധികം എൻട്രികൾ ലഭിച്ച മത്സരത്തിൽ നിന്ന് വിദഗ്ധ സമിതി തിരഞ്ഞെടുത്ത മുപ്പതോളം സിനിമകളാണ് രണ്ട് ദിവസങ്ങളിലായി മേളയിൽ പ്രദർശിപ്പിക്കുന്നത്.

ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, റീൽസ്, മ്യൂസിക് വീഡിയോകൾ എന്നിവയാണ് വിവിധ മത്സര വിഭാഗങ്ങൾ. ഇതിൽ മികച്ച ഹ്രസ്വചിത്രത്തിന് ഒന്നാം സമ്മാനമായി 1,00,000 രൂപയും, രണ്ടാം സമ്മാനമായി 20,000 രൂപയും, മൂന്നാം സമ്മാനമായി 10,000 രൂപയും ലഭിക്കും. കൂടാതെ, മികച്ച ഡോക്യുമെന്ററിക്ക് 20,000 രൂപയും, മികച്ച റീൽ, മികച്ച മ്യൂസിക് വീഡിയോ എന്നിവയ്ക്ക് 10,000 രൂപ വീതവും സമ്മാനമായി നൽകും. കൂടുതൽ വിവരങ്ങൾക്ക് +91 73061 08959 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com