Click Below 👇 & Share This News

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ നേതൃത്വത്തിൽ മെറിറ്റ് ഡേ 2026 സംഘടിപ്പിച്ചു. അക്കാദമിക മികവ് കൈവരിച്ച വിദ്യാർഥികളെ ആദരിക്കുന്നതിനൊപ്പം പുതിയ അക്കാദമിക തുടക്കങ്ങൾക്ക് പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ബോട്ടണി വിഭാഗം അധ്യാപിക ഡോ. ബിനു ടി. വി. സ്വാഗ തമാശംസിച്ച പരിപാടിയിൽ സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ അധ്യക്ഷത നിർവഹിച്ചു. കോളേജിലെ റിസർച്ച് സെമിനാർ ഹാളിൽ നടന്ന പരിപാടി ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജ്, പ്രിൻസിപ്പൽ ഡോ. അഞ്ജു കെ. പി. ഉദ്ഘാടനം ചെയ്തു. അക്കാദമിക രംഗത്ത് മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികൾക്ക് മുൻ അധ്യാപകർ ഡോ. എജി ടി. പോൾ, ഡോ. മീന തോമസ് എന്നിവർ പ്രൊഫിഷ്യൻസി അവാർഡുകളും എൻഡോമെന്റുകളും വിതരണം ചെയ്തു. ബോട്ടണി വിഭാഗം അധ്യാപിക ശ്രീമതി ഷിമി കെ. എസ്. നന്ദിപ്രകാശനം നടത്തി. ‘വേരുകളിൽ നിന്ന് ഔഷധത്തിലേക്ക് ‘ എന്ന വിഷയത്തിൽ ഡോ. അഞ്‌ജു കെ. പി. നേതൃത്വo നൽകിയ സെഷൻ ശ്രദ്ധേയമായി

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com