Click Below 👇 & Share This News

തൃശൂർ മാള മെറ്റ്‌സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ പുതിയ ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഫ്രഷേഴ്സ് ഡേ ആഘോഷം ‘ഹാങ്ങോവ – 2K26’ കോളേജ് സെമിനാർ ഹാളിൽ വച്ച് വർണ്ണാഭമായി നടന്നു.
രാവിലെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ മെറ്റ്‌സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഇൻ-ചാർജ് പ്രൊഫ. കെ. എൻ. രമേഷ് സ്വാഗതം ആശംസിച്ചു. മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ അഡ്വ. ഡോ. ജോർജ് കോലഞ്ചേരി ഉദ്ഘാടനവും ഉദ്ഘാടന പ്രസംഗവും നിർവ്വഹിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ബയോടെക്നോളജി വിഭാഗം അസി. പ്രൊഫ. സ്റ്റെഫി പി. വിൻസൺ നന്ദി രേഖപ്പെടുത്തി. ദേശീയഗാനത്തോടെയാണ് ഔദ്യോഗിക ചടങ്ങുകൾ അവസാനിച്ചത്. പുതിയ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. തുടർന്ന് സീനിയേഴ്സ് അവതരിപ്പിച്ച രസകരമായ കലാമേളയും ഉണ്ടായിരുന്നു

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com