Click Below 👇 & Share This News

തൃശൂർ സെന്റ് മേരീസ് കോളേജ് (ഓട്ടോണമസ്), മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച “Marian Ascend – Outbound Training Centre”-ന്റെ ഉദ്ഘാടനം ജൂലൈ 2-ന് കോളേജ് സ്പോർട്സ് സെന്ററിൽ നടന്നു. അനുഭവാധിഷ്ഠിത പഠനത്തിലൂടെ വിദ്യാർത്ഥികളെ കോർപ്പറേറ്റ് മേഖലയിലേക്കുള്ള പ്രവേശനത്തിനും പ്ലേസ്‌മെന്റ് പരിശീലനത്തിനും സജ്ജരാക്കുന്നതിനോടൊപ്പം നേതൃത്വപാടവം, ടീം വർക്ക്, ആശയവിനിമയശേഷി, വ്യക്തിത്വ വികസനം, സ്ത്രീ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് പുതിയ പരിശീലനകേന്ദ്രം പ്രവർത്തിക്കുന്നത്. മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനിയുടെ യൂണിറ്റ് മാനേജർ ശ്രീ. വിനോദ് നാരായൺ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളുടെ വ്യക്തിത്വവികസനത്തിനും തൊഴിൽസാധ്യതകൾ വർധിപ്പിക്കുന്ന ജീവിതനൈപുണികൾ വളർത്തിയെടുക്കുന്നതിനും ഔട്ട്ബൗണ്ട് പരിശീലനത്തിന്റെ പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മീന കെ. ചെറുവത്തൂർ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ പ്രൊ.ഡാലി ഡൊമിനിക്, സി. ടെസീന പി. എമ്മാട്ടി, ഡീൻ ഓഫ് അക്കാദമിക്സ് ഡോ. ജൂലി പി. ലാസർ, മലയാള വിഭാഗം മേധാവി പ്രൊ. ജിഷ എലിസബത്ത്, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജാസ്മി സി. ആന്റോ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com