Click Below 👇 & Share This News

കല്ലേറ്റുംകര: കെ.കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിലെ ‘റോബോട്ടിക് പ്രൊസസ് ഓട്ടോമേഷൻ’ (RPA) വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ വർക്ക്ഷോപ്പുകളും സ്റ്റുഡൻ്റ് ഇൻ്ററാക്ഷൻ പരിപാടിയും സംഘടിപ്പിച്ചു.
ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനായി സംഘടിപ്പിച്ച ‘ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്ഷോപ്പ്’ ,സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, കണ്ടന്റ് ക്രിയേഷൻ, SEO, ഇമെയിൽ മാർക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.


AI റ്റൂൾസ് വർക്ക്ഷോപ്പ്’ -ChatGPT, Midjourney, Notion AI, GitHub Copilot തുടങ്ങിയ ആധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ പഠനത്തിനും തൊഴിൽ മേഖലയ്ക്കും എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി.
പ്രിൻസിപ്പൽ ദീപ്തി S,
വിഭാഗം മേധാവി ഉൽസാഹ് R ,സ്റ്റാഫ് കോർഡിനേറ്റെർസ് ആർദ്ര T S,നിത്യ M V, ക്ലിന്റ ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് വർക്ക്ഷോപ്പുകൾ സംഘടിപ്പിച്ചത്. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും ഇ-സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com