Click Below 👇 & Share This News

കല്ലേറ്റുംകര: കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ, നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ എഞ്ചിനീയേഴ്സ് ദിനം സെപ്റ്റംബർ 15 ന് ആചരിച്ചു. ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് വിഭാഗവുമായി സഹകരിച്ചു നടത്തുന്ന വുമൺ ഇൻ എഞ്ചിനീയറിംഗ് വിങ്ങിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ ശ്രീമതി ദീപ്തി എസ് നിർവ്വഹിച്ചു.

വുമൺ ഇൻ എഞ്ചിനീയറിംഗ് വിങ്ങിന്റെ പ്ലാനിംഗ് റിപ്പോർട്ട് ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്സ് വിഭാഗം മേധാവി ശ്രീ ദ്വിതീഷ് കുമാർ പി ബി പ്രിൻസിപ്പാളിന്‌ കൈമാറി . ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ശ്രീമതി നിഷ പി വി, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി നിമിത പി സി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വിദ്യാർത്ഥികൾ വുമൺ ഇൻ എഞ്ചിനീയറിംഗ് എന്ന ആശയമടങ്ങുന്ന ചുവർചിത്രം അവതരിപ്പിച്ചു. വിവിധ ഡിപ്പാർട്മെന്റുകൾ പോസ്റ്റർ മേക്കിങ്, ഇന്നോവേറ്റീവ് ഐഡിയ പ്രസന്റേഷൻ എന്നിവ അവതരിപ്പിച്ചു.
എൻ. എസ്. എസ്. വോളന്റീയർ സെക്രട്ടറി അശ്വനി പി പി സ്വാഗതവും ഇലക്ട്രോണിക്സ് വിഭാഗം അദ്ധ്യാപകൻ ശ്രീ രന്തീദേവ് സി എസ് നന്ദിയും ആശംസിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com